രാജ്യത്ത് തിരിച്ചെത്തിയതിൽ സന്തോഷം: അഭിമാനനിമിഷത്തിൽ സന്തോഷം മറച്ചുവയ്ക്കാതെ അഭിനന്ദൻ വർത്തമാൻ

single-img
2 March 2019

മണിക്കൂറുകൽ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം  രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ അഭിനന്ദൻ സന്തോഷം അറിയിച്ചെന്ന് ഡപ്യൂട്ടി കമ്മീഷണര്‍. ആര്‍പ്പുവിളികളും ജയ് ഹിന്ദ് വിളികളോടെയുമാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ രാജ്യം സ്വാ​ഗതം ചെയ്തത്. ഇന്നലെ രാത്രിയാണ് അഭിനന്ദിനെ ഇന്ത്യയ്ക്ക് കൈമാറിയത്.

അമൃത്സറിലെത്തിച്ച അഭിനന്ദിനെ വിമാനമാര്‍ഗ്ഗം ഡൽഹിയിലെത്തിക്കും. ഇന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വിശദമായ വൈദ്യ പരിശോധനയ്ക്ക് അദ്ദേഹത്തെ വിദ്ധേയനാക്കുമെന്നും വ്യോമസേന അറിയിച്ചു.

എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ കപൂർ, പ്രഭാകരൻ എന്നിവർ ചേർന്നാണ് അഭിനന്ദനെ സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ അഭിനന്ദനെ വാഗ-അട്ടാരി അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും സൈനികനെ കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ നീണ്ടു പോകുകയായിരുന്നു. രണ്ട് തവണ പാകിസ്ഥാന്‍ സമയം മാറ്റി.  ഇതേ തുടര്‍ന്ന് കൈമാറ്റം ഔദ്യോഗികമായി പൂര്‍ത്തിയാക്കാനായത് 9.20 നാണ്.