അ​ഭി​ന​ന്ദ​ൻ വീ​ണ്ടും ഇ​ന്ത്യ​ൻ മ​ണ്ണി​ൽ

single-img
1 March 2019

ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ ഇന്ത്യൻ മണ്ണിൽ. പാ​കി​സ്ഥാ​ൻ അ​ധി​കൃ​ത​ർ വാ​ഗാ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ച്ച അ​ഭി​ന​ന്ദ​നെ വ്യോ​മ സേ​ന​യു​ടെ ഗ്രൂ​പ്പ് ക​മ​ൻ​ഡാ​ന്‍റ് ജെ.​ഡി. കു​ര്യ​ൻ സ്വീ​ക​രി​ച്ചു. വാ​ഗാ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം റെ​ഡ്ക്രോ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ഭി​ന​ന്ദ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റി​യ​ത്.

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.