ഒസാമ ബിൻലാന്‍റെ മകനെ കുറിച്ചുള്ള വിവരങ്ങൾക്ക് അമേരിക്ക ഒരു മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു

single-img
1 March 2019

ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയും അൽഖ്വയ്ദ സ്ഥാപക നേതാവുമായ ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻ ലാദനെ പിടിക്കാൻ സഹായകരമായ വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. ആഗോളതലത്തിൽതന്നെ ഇസ്ലാമിക തീവ്രവാദികളുടെ നേതാവായി ഹംസ ബിൽ ലാദൻ വളർന്നു വരുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇയാളെ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്.

30 വയസ്സുകാരനായ ഹംസ ബിൻലാദനെ രണ്ടു വർഷങ്ങൾക്കു മുന്നേ തന്നെ അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇയാൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അമേരിക്കക്കെതിരെയും സഖ്യരാഷ്ട്രങ്ങൾക്കെതിരെയും തീവ്രവാദി ആക്രമണങ്ങൾ നടത്തുന്നതിനായി ആഹ്വാനം നൽകുന്നുണ്ടായിരുന്നു.

അമേരിക്കയിൽ 2011 നടന്ന ഭീകരാക്രമണത്തിൽ വിമാനം തട്ടിക്കൊണ്ടുപോയ മുഹമ്മദ് അട്ടയുടെ മകളെയാണ് ഹംസ ബിൻലാദൻ വിവാഹം ചെയ്തിരിക്കുന്നത്. മുഹമ്മദ് അട്ട തട്ടിക്കൊണ്ടുപോയ വിമാനമാണ് വേൾഡ് ട്രേഡ് സെൻറർ ഇടിച്ചിറക്കിയത്.

2011 പാകിസ്ഥാനിലെ അബോട്ടാബാദ് സൈനിക കേന്ദ്രത്തിനടുത്ത് ഒളിവിൽ താമസിക്കുന്ന ഇടയിലാണ് ഒസാമ ബിൻലാദനെ അമേരിക്കൻ സേന വവധിച്ചിരുന്നു.