മോദിക്കെതിരെ തുറന്നടിച്ച് രോഹിണി: ‘തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന ഭരണാധികാരിയെ ആവശ്യമില്ല’

single-img
1 March 2019

നരേന്ദ്രമോദിയെ പോലെ ഒരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രോഹിണി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ ഒരുപാട് ഹിന്ദുത്വവല്‍ക്കരണം കണ്ടു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഭരണാധികാരിയെ ആവശ്യമില്ലെന്നും രോഹിണി വ്യക്തമാക്കി.

കമല്‍ഹാസന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിവുണ്ട് എന്നതില്‍ സംശയമൊന്നുമില്ലെന്നും എന്നാല്‍ ആ കഴിവ് എന്തിനാണ് ഉപയോഗിക്കുന്നതെന്നാണ് പ്രധാനമെന്നും രോഹിണി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് ലക്ഷ്യമെങ്കില്‍ അത് കൃത്യമായ വഴിയാണെന്നും രോഹിണി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു രോഹിണിയുടെ പ്രതികരണം.