ലോകക്രിക്കറ്റില്‍ അത്യപൂര്‍വ രംഗം; ബാറ്റ്‌സ്മാന്‍ ഔട്ടായത് വിചിത്രമായ രീതിയില്‍: വീഡിയോ

single-img
1 March 2019

ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് മത്സരത്തിലായിരുന്നു വിചിത്രമായ ഔട്ടാവല്‍. മത്സരത്തിന്റെ 45ാം ഓവര്‍. ഓസ്‌ട്രേലിയയുടെ പേസര്‍ ഹെതര്‍ ഗ്രഹാം ബോള്‍ ചെയ്യുന്നു. ന്യൂസിലന്‍ഡ് താരം കാറ്റി പെര്‍കിന്‍സ് പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലേക്ക് പായിക്കാനായിരുന്നു ശ്രമിച്ചത്.

എന്നാല്‍ നോണ്‍ സ്‌ട്രൈക്കിങ്ങിലുണ്ടായിരുന്ന കാറ്റി മാര്‍ട്ടിന്റെ ബാറ്റില്‍ പന്ത് പതിച്ചതിനു ശേഷം വായുവിലേക്ക് ഉയര്‍ന്നു. ബൗളര്‍ ഗ്രഹാം അനായാസം പന്ത് കയ്യിലൊതുക്കി. എന്താണ് സംഭവിച്ചതെന്നു പെട്ടെന്നു ആര്‍ക്കും മനസിലായില്ല.

പക്ഷേ ഹെതര്‍ ഗ്രഹാം ക്യാച്ചിനായി അംപയറോടു അപ്പീല്‍ ചെയ്തു. അല്‍പനേരത്തിനു ശേഷം മൂന്നാം അംപയറുടെ തീരുമാനപ്രകാരം ഔട്ട് വിധിച്ചു. ഇതോടെ ക്രിക്കറ്റിലെ ചരിത്രപരമായ ഔട്ടാകലിനു സ്റ്റേഡിയം സാക്ഷിയായി.