വെറുംകൈയോടെ വരാന്‍ നാണമില്ലേ: മോദിയോട് ചന്ദ്രബാബു നായിഡു

single-img
1 March 2019

വിശാഖപ്പട്ടണത്ത് മോദി സന്ദര്‍ശിക്കാനിരിക്കെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. വെറുംകൈയുമായി ആന്ധ്രയിലേക്ക് വരാന്‍ മോദിക്ക് നാണമില്ലേ എന്ന് ചന്ദ്രബാബു നായിഡു ചോദിച്ചു. ആന്ധ്ര പ്രദേശ് പുനഃസംഘടനാ നിയമം 2014 പ്രകാരം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് സംബന്ധിച്ച് അഞ്ചു കോടി ജനങ്ങളോട് വിശദീകരിക്കാന്‍ മോദി ബാധ്യസ്ഥനാണെന്നും നായിഡു പറഞ്ഞു.

മോദി അധികാരത്തിലെത്തിയിട്ട് അഞ്ച് വര്‍ഷമായി. ആന്ധ്രപ്രദേശിന് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ല. താന്‍ വ്യക്തിപരമായി തന്നെ ഇക്കാര്യത്തിനായി 29 തവണ ഡല്‍ഹി സന്ദര്‍ശിച്ചു. നിരവധി തവണ ആവശ്യപ്പെട്ടു. ഒരു ഗുണവും ഉണ്ടായില്ല- ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.

ജനങ്ങള്‍ രോഷാകുലരാണ്. അഞ്ചുകോടി ജനങ്ങളുടെ പ്രതിനിധിയായി നിന്ന് നിങ്ങളുടെ വഞ്ചനയെ താന്‍ ചോദ്യം ചെയ്യുന്നു. ജനവികാരം മനസിലാക്കുകയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്ന് ഓര്‍മിപ്പിക്കുകയാണെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.