ഇന്ത്യ വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ F-16 യുദ്ധ വിമാനത്തെ ആണെങ്കിലും നാണംകെട്ടത് അമേരിക്കയാണ്

single-img
1 March 2019

വ്യോമാതിർത്തി ലംഘിച്ചു ഇന്ത്യയിൽ കടന്നുകയറിയ പാക്കിസ്ഥാന്റെ F-16 യുദ്ധ വിമാനത്തെ ഇന്ത്യയുടെ റഷ്യൻ നിർമ്മിത MIG-21 വിമാനം ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിട്ടപ്പോൾ നാണംകെട്ടത് അമേരിക്ക. 1959 ലാണ് പഴയ സോവിയറ്റ് യൂണിയൻ MIG-21 വിമാനങ്ങൾ നിർമ്മിക്കുന്നത്. MIG എന്നത്‌ മിഖായോൻ ഖുരേവിച്ചിന്റെ ചുരുക്കപ്പേരാണ്. റഷ്യയിലെ പ്രശസ്ത‍മായ വിമാന രൂപകല്പന ശാലയാണ് മിഖായോൻ ഖുരേവിച്ച്. ഇവിടെ രൂപകൽപ്പന ചെയ്ത എല്ലാ യുദ്ധവിമാനങ്ങളും MIG സ്രെണിയിലാണ് അറിയപ്പെടുന്നത്. 1940 ൽ പുറത്തിറങ്ങിയ MIG-1 മുതൽ ഏറ്റവും പുതിയ MIG-35 വരെയുള്ള യുദ്ധവിമാനങ്ങൾ ഇവിടെ രൂപകൽപ്പന ചെയ്തവയാണ്.

അതെ സമയം 1978 ലാണ് അമേരിക്ക F-16 എന്നറിയപ്പെടുന്ന F-16 ഫൈറ്റിങ് ഫാൽക്കൺ വിമാനങ്ങൾ പുറത്തിറക്കുന്നത്. നിലവിൽ അമേരിക്കൻവ്യോമസേനയുടെ നട്ടേല്ലാണ് F-16 യുദ്ധവിമാനങ്ങൾ. ഗൾഫ് യുദ്ധം ഉൾപ്പടെ അമേരിക്കയുടെ എല്ലാ പോർമുഖത്തും F-16 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നു. ഇത് നാലാം തലമുറയിൽ പെട്ട അത്യാധുനികയുദ്ധവിമാനം ആണ്. ഇസ്രേൽ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഈ യുദ്ധവിമാനം ഉപയോഗിക്കുന്നുണ്ട്.

ഈ രണ്ടു യുദ്ധ വിമാനങ്ങളെയും താരതമ്യം ചെയ്താൽ അമേരിക്കയുടെ F-16 ഫൈറ്റിങ് ഫാൽക്കൺ യുദ്ധവിമാനങ്ങൾ തന്നെയാണ് മുൻപന്തിയിൽ ഉള്ളത്. അത് വേഗത്തിന്റെ കാര്യത്തിലായാലും, കൃത്യതയോടെ കാര്യത്തിലായാലും, ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ കാര്യത്തിലായാലും എല്ലാത്തിലും F-16 തന്നെയാണ് മുൻപിൽ. കാരണം MIG-21 ഇതിനു മുന്നിലത്തെ തലമുറയിലെ വിമാനം ആണ്. അതായത് മൂന്നാം തലമുറ വിമാനം.

സോവിയറ്റ് യൂണിയൻ നിർമ്മിച്ച മൂന്നാം തലമുറ വിമാനം ഉപയോഗിച്ച് അമേരിക്ക നിർമ്മിച്ച നാലാം തലമുറയിലെ യുദ്ധവിമാനത്തെ വെടിവെച്ചിടാൻ കഴിഞ്ഞു എന്ന വാർത്ത ഇതിനോടകം തന്നെ ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. റഷ്യയുടെ ആർ ടിന്യുസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇത് വളരെ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്.അമേരിക്കൻ മാധ്യമങ്ങളും ഈ വിഷയം നൽകിയിരുന്നു. പക്ഷെ രണ്ടു രാജ്യങ്ങളിലെയും വിദഗ്ദ്ധർ ഒരു പോലെ പറയുന്ന ഒന്നാണ് വിമാനവും അല്ല അത് നിയന്ത്രിക്കുന്ന ആൾ ആണ് പ്രധാനം എന്ന്. അതായത് വിമാനം ഏതായാലും അത് പറത്തുന്ന പൈലറ്റിന്റെ മിടുക്കുംപോലെയിരിക്കും എന്ന്.