കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്ന കേസ്; ജയില്‍ വാര്‍ഡന്‍ പിടിയില്‍

single-img
1 March 2019

കൊല്ലം ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റില്‍. ഒളിവിലായിരുന്ന പ്രതി വിനീതിനെ ചവറ തെക്കുംഭാഗം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ടി.ഐ വിദ്യാര്‍ഥിയായിരുന്ന രഞ്ജിത്തിനെ ഈ മാസം 14നാണ് വിനീത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്.

ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആളുമാറിയാണ് മര്‍ദിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി തന്നെ സ്ഥിരീകരിച്ചെന്ന് അയല്‍വാസി പറഞ്ഞു. അഞ്ച് പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെയാണ് രഞ്ജിത്ത് മരിച്ചത്.