പ്രധാനമന്ത്രിയാകാനുള്ള മത്സരയോട്ടത്തില്‍ താനില്ല: തുറന്നുപറഞ്ഞ് നിഥിന്‍ ഗഡ്കരി

single-img
1 March 2019

ഇന്ത്യ ഇപ്പോള്‍ നരേന്ദ്ര മോദിയുടെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരി. അദ്ദേഹത്തിന്റെ നേതൃത്വത്തിലും ആദര്‍ശത്തിലും രാജ്യം പുരോഗതിയിലേക്ക് പോകുകയാണ്. ഞങ്ങള്‍ എല്ലാവരും മോദിക്ക് പിന്നില്‍ അണിനിരക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ വീക്ഷണം സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകന്‍ ആണ് താന്‍. മോദിയാണ് പ്രധാനമന്ത്രി, അടുത്ത തവണയും അദ്ദേഹം തന്നെയായിരിക്കും ആ സ്ഥാനത്ത്. പ്രധാനമന്ത്രിയാകാനുള്ള മത്സരയോട്ടത്തില്‍ താനില്ല. അത് തന്റെ സ്വപ്നത്തില്‍ പോലുമില്ലെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.