തൃശൂരിലും കർഷക ആത്മഹത്യ; പ്രളയശേഷം കേരളത്തിൽ കർഷക ആത്മഹത്യകൾ തുടർകഥയാകുന്നു

single-img
1 March 2019

പ്രളയശേഷം കേരളത്തിൽ കർഷക ആത്മഹത്യകൾ തുടർകഥയാകുന്നു. ഇടുക്കിക്ക് പിന്നാലെ തൃശൂരിലും ഒരു കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാള സ്വദേശി പാറാശേരി ജിജോ പോളിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകി. പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറി.

കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം ഏഴു കർഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയശേഷം ഉണ്ടായ കൃഷി നാശത്തെ തുടര്‍ന്ന് വായ്‌പ്പാ തിരിച്ചടവ് മുടക്കിയതോടെ ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടീസ് എത്തിയാണ് പലരെയും ആത്മഹത്യയിലേക്കു നയിച്ചത്. കാർഷിക വായ്പ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളും നടപ്പിലാക്കുന്നില്ല