ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് റദ്ദാക്കി

single-img
1 March 2019

അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് ബിഎസ്എഫ് റദ്ദാക്കി. പാക് സേന പിടികൂടിയ ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള പാക്കിസ്ഥാന്റെ നീക്കം തടയാനാണ് റദ്ദാക്കല്‍.