തകർന്നു വീണ പാക്കിസ്ഥാന്റെ F-16 വിമാനത്തിന്റെ ചിത്രങ്ങൾ അബദ്ധത്തിൽ പുറത്തുവിട്ട് പാക്കിസ്ഥാൻ പട്ടാളം

single-img
28 February 2019

ഇന്നലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നു കയറിയ മൂന്നു പാക്കിസ്ഥാനി F-16 വിമാനങ്ങളിൽ ഒന്നിനെ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടിരുന്നു. എന്നാൽ അതു അംഗീകരിക്കാൻ പാക്കിസ്ഥാൻ പട്ടാളം ഇത് വരെയും തയ്യാറായില്ല. അതിനിടയിലാണ് തകർന്ന F-16 വിമാനങ്ങളുടെ അവശിഷ്ടത്തിന്റെ ചിത്രങ്ങൾ പാക്കിസ്ഥാൻ പട്ടാളം തന്നെ അബദ്ധത്തിൽ പുറത്തു വിട്ടത്.

തകർന്നു വീണ വിമാനത്തെ പാക്കിസ്ഥാൻ ആർമിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പരിശോധിക്കുന്ന ചിത്രങ്ങളായിരുന്നു ഇന്നലെ പാക്കിസ്ഥാൻ പട്ടാളം പുറത്തു വിട്ടത്. പാക്കിസ്ഥാൻ വെടിവെച്ചിട്ട ഇന്ത്യയുടെ MIG-21 വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ ആണ് ഇത് എന്ന് കരുതിയാണ് പാക്കിസ്ഥാൻ ചിത്രങ്ങൾ പുറത്തു വിട്ടത്. എന്നാൽ ശരിക്കും ഇത് പാക്കിസ്ഥാന്റെ തന്നെ F-16 വിമാനമായിരുന്നു. ചിത്രങ്ങളില്‍ കാണുന്ന വിമാന എൻജിൻ MIG-21 അല്ല മറിച്ചു അമേരിക്കൻ നിർമ്മിത F-16 വിമാനത്തിന്റെ ആണ് എന്നാണ് ഇന്ത്യൻ വ്യോമസേന സ്ഥിതീകരിക്കുന്നത്.

ഇതോടെ പാക്കിസ്ഥാൻ പട്ടാളം പ്രതിരോധത്തിലായി. ഇന്നലെ വരെ പറഞ്ഞ കള്ളങ്ങള്‍ തകർന്നു വീണ ആഘാതത്തിലാണ് ഇപ്പോൾ പാക്കിസ്ഥാൻ പട്ടാളം. ചിത്രങ്ങളെ പറ്റി കൂടുതൽ വിശദീകരണവും ഇതുവരെ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല.

.