‘പിടിയിലാകുന്ന സൈനികരെ അപമാനിക്കുന്നത് പാക്കിസ്ഥാന്റെ രീതി; നിങ്ങളുടെ പൈലറ്റിനെ പിടികൂടിയെന്നും വേഗം കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നു’; 1999ലെ സംഭവം ഓര്‍ത്തെടുത്ത് ജി പാര്‍ത്ഥസാരഥി

single-img
28 February 2019

1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പിടിയിലായ ഏക ഇന്ത്യന്‍ സൈനികനും ഒരു പൈലറ്റായിരുന്നു. വെറും 26 വയസ് മാത്രമായിരുന്നു പിടിയിലാകുമ്പോള്‍ കമ്പംബെട്ടി നചികേതയുടെ പ്രായം. ബറ്റാലിക് സെക്ടറില്‍ കരസേനാ നീക്കം സുഗമമാക്കുന്നതിന് ആകാശത്ത് സുരക്ഷ നല്‍കുകയായിരുന്നു വ്യോമസേനാ സംഘം.

1999 മേയ് 27 ആയിരുന്നു അന്ന്. നചികേത പറത്തിയ മിഗ് 27 ഫൈറ്റര്‍ ജെറ്റ് യന്ത്രത്തകരാര്‍ മൂലം 18,000 അടി ഉയരത്തില്‍ നിന്നും തകര്‍ന്നു വീണു. മരണം മുന്നില്‍ കണ്ട നചികേത അടിയന്തിര രക്ഷാ മാര്‍ഗ്ഗം ഉപയോഗിച്ചു. കോക്പിറ്റില്‍ നിന്ന് ഇജക്ട് ചെയ്ത് പാരച്യുട്ടില്‍ നചികേത പറന്നിറങ്ങിയത് നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാനിലായിരുന്നു.

പാക് സൈനികരുടെ കൊടിയ മര്‍ദ്ദനത്തിന് ഇരയായ നചികേതയ്ക്ക് എട്ടാം ദിവസമാണ് മോചനം സാധ്യമായത്. അതും അമേരിക്കയുടെയും മറ്റ് വിദേശ രാജ്യങ്ങളുടെയും ഇടപെടല്‍ കൊണ്ട് മാത്രം. പാക്കിസ്ഥാനില്‍ അന്നത്തെ ഇന്ത്യന്‍ ഹൈക്കമീഷണറായിരുന്ന ജി. പാര്‍ഥസാരഥിയായിരുന്നു നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 1999 ല്‍ നടത്തിയ നയതന്ത്ര നീക്കത്തെ കുറിച്ച് പാര്‍ത്ഥസാരഥി തുറന്നു പറഞ്ഞത്. പിടിയിലാകുന്ന സൈനികരെ അപമാനിക്കുകയെന്നത് പാക്കിസ്ഥാന്റെ രീതിയാണ്. ‘നിങ്ങളുടെ പൈലറ്റിനെ പിടികൂടിയിട്ടുണ്ടെന്നും വേഗം ഇവിടെയെത്തി കൂട്ടിക്കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് എനിക്കൊരു ഫോണ്‍ കോള്‍ ലഭിച്ചു.

പൈലറ്റിന്റെ മോചനം പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ആ ഫോണ്‍ കോളിന്റെ കാതല്‍. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പരിഹസിക്കുന്നത് കാണാന്‍ താല്‍പര്യമില്ലെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ഫോണ്‍ ചെയ്ത ആളോട് താന്‍ വ്യക്തമാക്കിയെന്നും പാര്‍ത്ഥസാരഥി പറയുന്നു.

തന്റെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ അവരെ ഞെട്ടിച്ചു. ജനീവ ഉടമ്പടി അനുസരിച്ച് യുദ്ധ സമയത്ത് പാലിക്കേണ്ട മനുഷ്യത്വപരമായ നടപടികളെക്കുറിച്ച് ഞാന്‍ അവരെ ഓര്‍മ്മിപ്പിപ്പിച്ചു. അന്ന് വൈകീട്ട് തന്നെ പൈലറ്റിനെ അവര്‍ ഇന്ത്യയ്ക്ക് കൈമാറി. പിറ്റേന്നു രാവിലെ വാഗാ അതിര്‍ത്തി വഴിയാണ് പൈലറ്റുമായി താന്‍ ഇന്ത്യയിലെത്തിയതെന്നും പാര്‍ത്ഥസാരഥി പറഞ്ഞു.

നീണ്ട നാല് വര്‍ഷമാണ് നചികേതയ്ക്ക് ചികിത്സ വേണ്ടി വന്നത്. അത്രയും കാലമെടുത്തു നചികേതയുടെ മുറിവുകള്‍ ഉണങ്ങാന്‍. 2003 ല്‍ മാത്രമാണ് അദ്ദേഹത്തിന് വീണ്ടും പറക്കാനായത്. 2000ല്‍ വായുസേനാ മെഡല്‍ നല്‍കി രാജ്യം അദ്ദേഹത്തിന്റെ ധീരതയെ ആദരിച്ചു. ഇന്ന് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ് നചികേത.

അഭിനന്ദനോട് പാക് സൈന്യം നന്നായാണ് പെരുമാറുന്നതെന്നാണ് പാക് സൈന്യം പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോയില്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനായിട്ടില്ല