അമ്പരപ്പിച്ച് നിമിഷ സജയന്‍

single-img
28 February 2019

നിമിഷ സജയനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളില്‍ എത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ ടീസര്‍ പുറത്തിറങ്ങി. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയ രണ്ടു താരങ്ങളായിരുന്നു ജോജു ജോര്‍ജും നിമിഷ സജയനും. മികച്ച സ്വഭാവ നടനായി ജോജുവിനെ തിരഞ്ഞെടുത്തപ്പോള്‍ നിമിഷ മികച്ച നടിയായി. ചോലയിലെ ഇരുവരുടെയും പ്രകടനം പുരസ്‌കാരത്തിനായി പരിഗണിക്കുകയുണ്ടായി.