ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മൂന്നു സേനാ വിഭാഗങ്ങളും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തും

single-img
28 February 2019

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മൂന്നു സേനാ വിഭാഗങ്ങളും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തും. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പാക്കിസ്ഥാന്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധ സമാന അന്തരീക്ഷം തുടരുന്നതിനിടെയാണ് മൂന്നു സേനാ തവിഭാഗങ്ങളും സംയുക്തമായി വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. കൂടാതെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ വിമാനത്തെ വെടിവെച്ചിടുന്നതിനിടക്ക് പാക്കിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റ്‌ വിങ് കമാണ്ടർ അഭിനന്ദനന്‍റെ മോചന കാര്യത്തെ കുറിച്ചും സേനാ തവലവന്മാര്‍ വിശദീകരിക്കും എന്ന് കരുതുന്നു.