അതെ പാക്കിസ്ഥാന്റെ പാക് എഫ് 16 വിമാനവും ഭീകരകേന്ദ്രങ്ങളും തകര്‍ത്തു; തെളിവുകൾ സർക്കാർ പുറത്തുവിടും: സേന

single-img
28 February 2019

പാക്കിസ്ഥാനിൽ നടത്തിയ ആക്രമണത്തിന്റെയും ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാൻ വിമാനത്തിന്റെ വെടിവെച്ചിട്ടത്തിന്റെയും തെളിവുകൾ നിരത്തി മൂന്നു സേനയുടെയും സംയുക്ത വാർത്താ സമ്മേളനം. പാക്കിസ്ഥാന്‍റെ എഫ് 16 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു രജൗരിയിലെ സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാൻ വന്നത്. എന്നാൽ MIG 21 വിമാനങ്ങളുടെ ഫലപ്രദമായ ഇടപെടൽ കാരണം അവർക്കു ആക്രമണം നടത്താനിയില്ല എന്ന് മാത്രമല്ല ഒരു വിമാനം നഷാട്ടമാകുകയും ചെയ്തതായി എയർ വൈസ് മാർഷൽ എ ജി കെ കപൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത് കൂടാതെ കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ കടന്നു കയറി തീവ്രവാദി സംഘടനയായ ജെയ് ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രങ്ങൾ തകർത്തിത്തിന്റെയും തെളിവുകൾ സർക്കാരിന്റെ കൈവശം ഉണ്ട് എന്നും അത് സർക്കാരിന് എപ്പോവേണമെങ്കിലും പരസ്യപ്പെടുത്താമെന്നും എയർ വൈസ് മാർഷൽ എ ജി കെ കപൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൂടാതെ ഓക്കിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന എന്ത് തരത്തിലുള്ള അതിക്രമത്തിനും തിരിച്ചടി നൽകാൻ മൂന്നു സേനകളും തയാറാണ് എന്ന് കര, നാവിക സേനാ സേനയ്ക്ക് വേണ്ടി ഉദ്യോഗസ്ഥർ വ്യക്തമാക്കി.