അതിശക്തമായ കാറ്റില്‍ ഉലഞ്ഞ് വിമാനം; മരണം മുന്നില്‍ കണ്ട് 180 യാത്രക്കാര്‍: ഭയാനക വീഡിയോ

single-img
28 February 2019

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എ320 വിമാനമാണ് അതിശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട് ആടിയുലഞ്ഞത്. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡുചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റില്‍ 45 ഡിഗ്രിവരെ വിമാനം ചെരിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

180 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ക്രോസ് വിന്‍ഡുകള്‍ മൂലമുള്ള ആടിയുലയലുകള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭീകരമായത് ആദ്യമാണെന്നാണ് സമീപവാസികള്‍ പറയുന്നു. റോളര്‍ കോസ്റ്ററില്‍ കയറിയ അനുഭവമായിരുന്നെന്നും ഇത്ര ഭയാനകരമായ അനുഭവം ആദ്യമാണെന്നുമാണ് യാത്രക്കാരുടെ അനുഭവം.