നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല; അറിയേണ്ടത് വിംഗ് കമാന്‍ഡര്‍ അഭിനന്ദൻ എപ്പോൾ നാട്ടിൽ വരുമെന്നാണ്: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന

single-img
28 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന രംഗത്ത്. ‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്’എന്നായിരുന്നു ദിവ്യ സ്പന്ദന പറഞ്ഞു.

“നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അറിയേണ്ടത് വിംഗ് കമാന്ററെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്. സ്വന്തം ഫിറ്റ്‌നെസിനെ കുറിച്ച് പറയാന്‍ ട്വിറ്ററില്‍ ഓടിയെത്തുന്ന മോദി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കാന്‍ മാത്രമാണ് മോദി തയ്യാറായത്. എന്നാല്‍ ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ നഷ്ടമായവരെ കുറിച്ച് എന്തെങ്കിലും പറയാനോ അവരുടെ ജീവത്യാഗത്തില്‍ അപലപിക്കാനോ മോദി തയ്യാറായിട്ടില്ല. യെദിയൂരപ്പ പറയുന്നത് അവര്‍ യുദ്ധം കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കുമെന്നാണ്. ഒരു വാക്ക് കൊണ്ടും ഈ വൃത്തികേടിനെ വിശദീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇതില്‍ ബി.ജെ.പിക്ക് ഒരിക്കലും മാപ്പ് നൽകില്ല”- ദിവ്യ സ്പന്ദന ട്വിറ്ററില്‍ വ്യക്തമാക്കി.

https://twitter.com/divyaspandana/status/1100990697811918848

അതേസമയം രാജ്യം പാക്കിസ്ഥാനിൽ അകപ്പെട്ടുപോയ അഭിനന്ദനന്‍റെ മോചനത്തിനായി പ്രാര്‍ഥിക്കുമ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചരണത്തിൽ സജീവമാണ്. മുൻ നിശ്ചയിച്ച ഒരു പരിപാടിയും ബിജെപി നേതാക്കൾ ഇതുവരെ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടില്ല. ഇന്നലേ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് തലസ്ഥാനത്തു നിന്നും ഏറെ മാറി ഛത്തീസ്ഗഡിലേ ബിലാസ്പൂറില്‍ ബിജെപി തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു. ഇന്നും ഇന്നലെയുടെ പ്രധാനമന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും ഇലക്ഷൻ പ്രചരണത്തിൽ വ്യാപൃതരായിരുന്നു. ഇതെന്തിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തു നിന്നും ഉയരുന്നത്.