നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി

single-img
28 February 2019

നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പത്രസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റിഡ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി.

അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംഗ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു. ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയമാണ് കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയത്.