പാക്കിസ്ഥാന്റെ F-16 വിമാനം വെടിവെച്ചിട്ടത് വിങ് കമാണ്ടർ അഭിനന്ദനൻ തന്നെ; സ്ഥിരീകരിച്ച് ഇന്ത്യൻ വ്യോമസേന

single-img
28 February 2019

ഇന്നലെ രാവിലെ വ്യോമാതിർത്തി ലംഘിച്ചു ഇന്ത്യയിലേക്ക് കടന്നു കയറിയ പാക്കിസ്ഥാന്റെ മൂന്നു F 16 യുദ്ധവിമാനങ്ങളിൽ ഒന്നിനെ വെടിവെച്ചിട്ടത് വിങ് കമാണ്ടർ അഭിനന്ദനൻ ആണെന്ന് വ്യോമ സേന സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂറാണ് അക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ പാക്കിസ്ഥാൻ വ്യോമസേനയുമായ ആകാശയുദ്ധത്തിലാണ് ഇന്ത്യയിൽ കടന്നുകയറിയ മൂന്നു F 16 യുദ്ധവിമാനങ്ങളിൽ ഒന്നിനെ വെടിവെച്ചിട്ടത് വിങ് കമാണ്ടർ അഭിനന്ദനൻ വെടിവെച്ചിടുന്നത്. ഇതിനിടെയാണ് അഭിനന്ദനൻ പരാതിയിരുന്ന MIG 21 യുദ്ധവിമാനം നിയന്ത്രണം തെറ്റി പാക്കിസ്ഥാൻ അധീന കാശ്മീരിൽ ചെന്ന് പതിച്ചത്.

അതേസമയം അഭിനന്ദനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു. ഇന്ന് പാക്കിസ്ഥാന്റെ പാർലമെന്റിൽ ആണ് ഇക്കാര്യം ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. സൗഹൃദനടപടികളുടെ ഭാഗമായി അഭിനന്ദനെ വിട്ടയക്കും എന്നായിരുന്നു ഇമ്രാന്‍ വ്യക്തമാക്കിയത്.