ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് ഇമ്രാന്‍ ഖാന്‍

single-img
28 February 2019

വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഇമ്രാന്‍ഖാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന.

അതേസമയം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തും. അതിര്‍ത്തിയിലെ സുരക്ഷാ കാര്യങ്ങള്‍ മന്ത്രി പരിശോധിക്കും. ഇന്ത്യ– പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ മേഖലകള്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും.