വിങ് കമാണ്ടർ അഭിനന്ദൻ ധീരനായ പോരാളി; പിടിക്കപ്പെട്ടിട്ടും രഹസ്യം വെളിപ്പെടുത്താൻ തയ്യാറായില്ല; തെളിവ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ തന്നെ

single-img
27 February 2019

നാല് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തണമെന്ന ഉദ്ദേശത്തോടെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച വന്ന മൂന്നു പാക്കിസ്ഥാന്റെ F-14 വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടയില്‍ പാക്കിസ്ഥാനില്‍ അകപ്പെട്ട വിങ് കമാണ്ടർ അഭിനന്ദൻ ധീരനായ പോരാളി. വിമാനം തകർന്നു വീണതിനെ തുടർന്ന് പിടിയിലായ വിങ് കമാണ്ടർ അഭിനന്ദനെ കൈയും കണ്ണും കെട്ടിയ രൂപത്തിൽ ചോദ്യം ചെയുന്ന വീഡിയോ തന്നെയാണ് അതിനുള്ള തെളിവ്.

പിടിക്കപ്പെട്ടയുടൻ അതിക്രൂരമായ മർദ്ദനത്തിന് ഇരയായ വിങ് കമാണ്ടർ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക്കിസ്ഥാൻ പട്ടാളം തന്നെയാണ് പുറത്തു വിട്ടത്. അതിന്റെ അവസാന ഭാഗം നിങ്ങളുടെ സ്ക്വാ​ഡന്‍ ഏതാണ് എന്ന ചോദ്യത്തിന് ഞാൻ ഉത്തരം പറയില്ല എന്നാണു വിങ് കമാണ്ടർ അഭിനന്ദൻ ധീരമായി പറയുന്നത്. അതിനു ശേഷം മുഖത്തെ ചോരയും മർദ്ദനമേറ്റ പാടുകളും തുടച്ച ശേഷം തങ്ങൾ നല്ല രീതിയിലാണ് വിങ് കമാണ്ടർ അഭിനന്ദനോട് പെരുമാറുന്നത് എന്ന് കാണിക്കാൻ വേണ്ടി പാക്കിസ്ഥാൻ പട്ടാളം എടുത്ത വീഡിയോയിലും രഹസ്യങ്ങള്‍ വെളിപ്പെടുത്താൻ ഈ ധീര സൈനികൻ തയാറായില്ല.

https://twitter.com/HatindersinghR/status/1100737206417682432

ശത്രുവിന്റെ പിടിയിലായിട്ടുപോലും ധീരതയോടെ രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന വിങ് കമാണ്ടർ അഭിനന്ദനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തന്നെയാണ്. എത്രയും വേഗം ഭാരത്തിന്റെ വീര പുത്രൻ തിരിച്ചു വരും എന്ന് തന്നെയാണ് എല്ലാവരും പ്രാർഥിക്കുന്നത്.