സഹനം ഭയമാണെന്നു കരുതരുത്; മി​ന്ന​ലാ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​ക്കി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ചൈ​നയെ ധരിപ്പിച്ച് സു​ഷ​മ സ്വ​രാ​ജ്

single-img
27 February 2019

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മി​ന്ന​ലാ​ക്ര​മ​ണം അ​നി​വാ​ര്യ​മാ​ക്കി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വിദേശകാര്യമന്ത്രി സു​ഷ​മ സ്വ​രാ​ജ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. ജ​യ്ഷെ ഇ ​മു​ഹ​മ്മ​ദി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് മു​ൻ​കൂ​ട്ടി​യു​ള്ള പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെന്നും അവർ പറഞ്ഞു.

16-ാമ​ത് ഇ​ന്ത്യ-​റ​ഷ്യ-​ചൈ​ന വി​ദേ​ശ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യെ ഇ​ന്ത്യ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്ത്യ​ൻ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രെ ഭീ​ക​ര​ർ ഫെ​ബ്രു​വ​രി 14ന് ​ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ 40 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ന്‍റെ പി​ന്തു​ണ​യോ​ടെ പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും സു​ഷ​മ യി​യെ അ​റി​യി​ച്ചു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​വും ജ​യ്ഷെ മു​ഹ​മ്മ​ദ് നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നും സു​ഷ്മ കൂട്ടിച്ചേർത്തു

പാകിസ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ണ്ഖ്വ പ്ര​വി​ശ്യ​യി​ലെ ബാ​ലാ​കോ​ട്, പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ മു​സാ​ഫ​റാ​ബാ​ദ്, നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ച​ഖോ​ഠി എ​ന്നി​വ​ട​ങ്ങ​ളി​ലെ ജ​യ്ഷെ ക്യാ​ന്പു​ക​ൾ ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത​തെ​ന്നും സു​ഷ​മ വി​ശ​ദീ​ക​രി​ച്ചു.