സൗദിയിലെ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത

single-img
27 February 2019

സൗദിയിലെ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇനി തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്ന് സൗദി തൊഴില്‍ മന്ത്രാലയം.

തൊഴിലുടമ മൂന്നുമാസം തുടര്‍ച്ചയായോ ഇടവിട്ട മാസങ്ങളിലോ വേതനം നല്‍കാതിരിക്കുക, ഗാര്‍ഹിക വിസയില്‍ എത്തുന്നവര്‍ വിമാനത്താവളങ്ങളിലോ അഭയകേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം.

കൂടാതെ നിശ്ചിത സമയത്തിനകം തൊഴിലുടമ ഇഖാമ നല്‍കാതിരിക്കുക, സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ മറ്റു വീടുകളില്‍ ജോലിയ്ക്കു അയയ്ക്കുക, അന്യായമായി ഒളിച്ചോടിയതായി പരാതിപ്പെടുക തുടങ്ങിയ ഘട്ടങ്ങളിലും തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാമെന്നു മന്ത്രാലയം വ്യക്തമാക്കി.