“നാട്ടിലിരുന്ന് യുദ്ധത്തിനായി ജയ് വിളിക്കുന്നതുപോലെയല്ല കശ്മീരിലെ യഥാര്‍ഥ അവസ്ഥ; സൈനികരുടെ മുഖത്തെ നിസഹായതയും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും ഓര്‍ക്കണം”: കശ്മീരിലേക്ക് വരാന്‍ അഭ്യര്‍ഥിച്ച് മലയാളി യുവാവ്

single-img
27 February 2019

യുദ്ധം മുന്നില്‍ക്കണ്ട് ഭയന്നുനില്‍ക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനുമെന്ന തലക്കെട്ടോടെ പ്രണവ് ആദിത്യ എന്ന യുവാവ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ക്കിടയില്‍ നിന്ന് പ്രണവ് വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൈനികരുടെ മുഖത്തെ നിസഹായതയും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും, നാട്ടിലിരുന്ന് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നവര്‍ ഒന്നോര്‍ത്തുനോക്കണമെന്ന് പ്രണവ് പറയുന്നു. ദയവുചെയ്ത് യുദ്ധത്തിന് വേണ്ടി ആര്‍പ്പുവിളിക്കരുത്. ഉള്ളില്‍ വെന്തുരുകിയാണ് ഇവിടെ ഓരോ ജനങ്ങളും പട്ടാളക്കാരും കഴിയുന്നതെന്ന് പ്രണവ് പറയുന്നു.

യുദ്ധം മുന്നിൽ കണ്ട് ഭയന്നു നിൽക്കുന്ന ഒരു കൂട്ടം ജനതയുടെ ഒപ്പം ഞാനും. ചാനലുകളിൽ വരുന്ന വാർത്തകളിലെ സ്കോർബോർഡ് നോക്കി…

Posted by Pranav Adhithya on Tuesday, February 26, 2019

Posted by Pranav Adhithya on Tuesday, February 26, 2019