പുള്‍ ഷോട്ട് അടിച്ചു, പന്ത് ഫീല്‍ഡറുടെ ഹെല്‍മറ്റിലിടിച്ചു, ബൗളര്‍ ഓടിവന്ന് ക്യാച്ചെടുത്തു; അമ്പയര്‍ ഔട്ട് വിളിച്ചു: 2017ന് മുന്‍പായിരുന്നെങ്കില്‍ ഈ വിക്കറ്റ് അനുവദിക്കപ്പെടില്ലായിരുന്നു

single-img
27 February 2019

ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ന്യൂ സൗത്ത് വെയില്‍സും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു വിചിത്രമായ രീതിയില്‍ ബാറ്റ്‌സ്മാന്‍ ഔട്ടായത്. ലെഗ് സ്പിന്നര്‍ ജേസണ്‍ സംഗയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ ഹില്‍ട്ടണ്‍ കാര്‍ട്ട്‌റൈറ്റ് ഒരു പുള്‍ ഷോട്ടിന് ശ്രമിച്ചു.

എന്നാല്‍ കാര്‍ട്ട്‌റൈറ്റ് അടിച്ച പന്ത് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നിക്ക് ലര്‍ക്കിനിന്റെ ഹെല്‍മറ്റില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. പന്ത് തട്ടിയ ഉടന്‍ തന്നെ നിക്ക് നിലത്തുവീണു. എന്നാല്‍ ഉയര്‍ന്നുപൊങ്ങിയ പന്ത് ജേസണ്‍ സംഗ ഓടിച്ചെന്ന് കൈപ്പിടിയിലൊതുക്കി. ഇതോടെ കാര്‍ട്ട്‌റൈറ്റ് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

2017ന് മുന്‍പായിരുന്നെങ്കില്‍ ഈ വിക്കറ്റ് അനുവദിക്കപ്പെടില്ലായിരുന്നു. ഫീല്‍ഡറുടെ ഹെല്‍മറ്റില്‍ തട്ടിയാല്‍ ആ പന്ത് ഡെഡ് ബോളായി കണക്കാക്കപ്പെടുമായിരുന്നു. 2017ന് ശേഷമാണ് ഈ നിയമത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ മാറ്റം വരുത്തിയത്.