40 രൂപയ്ക്ക് വേണ്ടി അടികൂടി 14 കാരന്‍ ഇരട്ട സഹോദരനെ തലയ്ക്കടിച്ച് കൊന്നു • ഇ വാർത്ത | evartha
National

40 രൂപയ്ക്ക് വേണ്ടി അടികൂടി 14 കാരന്‍ ഇരട്ട സഹോദരനെ തലയ്ക്കടിച്ച് കൊന്നു

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ഇളയ സഹോദരനാണ് ജേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ മൂത്ത സഹോദരന്‍ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

സംഭവത്തിന് തലേ ദിവസം രാത്രി 40 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തഴയുന്നുവെന്നും മൂത്ത സഹോദരനെ അമിതമായി പരിഗണിക്കുന്നുവെന്നും ഇളയ ആള്‍ക്ക് പരാതിയുണ്ടായിരുന്നു.

ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണ്. മൂത്തയാള്‍ സ്‌കൂളില്‍ പ്രസിദ്ധനായതും ഇളയാളെ ചൊടിപ്പിച്ചു. ഇതും സഹോദരനോട് പക ഇരട്ടിക്കാന്‍ കാരണമായി. കൊല്ലപ്പെട്ടയാളുടെ മൃതശരീരം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.