ഇന്ത്യ പാകിസ്ഥാനെ നടുക്കിയ രാത്രിയില്‍ ഉറങ്ങാതെ മോദി • ഇ വാർത്ത | evartha
National

ഇന്ത്യ പാകിസ്ഥാനെ നടുക്കിയ രാത്രിയില്‍ ഉറങ്ങാതെ മോദി

അതിര്‍ത്തികടന്ന് വ്യോമസേനാ വിമാനങ്ങള്‍ ആക്രമണം നടത്തിയ തിങ്കളാഴ്ച രാത്രിമുഴുവന്‍ പ്രധാനമന്ത്രി ഉറങ്ങിയില്ല. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷം 9.15നാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയിലെത്തിയത്.

ഭക്ഷണത്തിനുശേഷം സൈനിക നടപടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ എന്നിവരുമായി ഇതിനിടെ പലവട്ടം ചര്‍ച്ചനടത്തി.

പുലര്‍ച്ചെ 4.30ഓടെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേനാ പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തി. ഈ സമയമെല്ലാം പ്രധാനമന്ത്രി വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ദൗത്യത്തില്‍ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ച് മോദി അടുത്ത ദിവസത്തെ പരിപാടികളിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.