ജയസൂര്യയും സൗബിനും മികച്ച നടന്മാർ; നിമിഷ സജയൻ മികച്ച നടി

single-img
27 February 2019

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷരീഫ് എസ സംവിധാനം ചെയ്ത കാന്തൻ ദ് ലവർ ഓഫ് കളർ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. നിമിഷ സജയനെ മികച്ച നടിയായും തെരഞ്ഞെടുത്തു.

“സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടി. ജോജു ജോർജിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം. ചിത്രം ജോസഫ്. സാവിത്രി ശ്രീധരനാണ് മികച്ച സ്വഭാവ നടി.