ഇന്ത്യയും പാക്കിസ്ഥാനും ആറ്റം ബോംബുകള്‍ പരീക്ഷിച്ചാല്‍ ലോകത്തെ തന്നെ അത് നശിപ്പിക്കും

single-img
27 February 2019

പുല്‍വാമയില്‍ 40 സി ആർ പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടത്തിയ തീവ്രവാദികൾക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടി ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും രണ്ടു അണുവായുധ രാജ്യങ്ങള്‍ ആണ്. ഇരുവരും അവരവരുടെ ആറ്റം ബോംബുകൾ പരീക്ഷിക്കുകയും അത് എപ്പോൾ വേണമെങ്കിലും പ്രയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മൂന്നു സേനാ വിഭാഗങ്ങൾക്കും കൈമാറുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ ഒരു അണുവായുധ യുദ്ധം ഉണ്ടായാൽ എന്താകും അതിന്റെ പരിണിത ഫലം എന്ന് നോക്കാം.

ഇന്ത്യയാണ് ആദ്യം അണുവായുധം പരീക്ഷിച്ചത്. 18 May 1974 ലാണ് നടത്തുന്നത്. അതിനു ശേഷം 13 May 1998 നു വീണ്ടും പരീക്ഷണം നടത്തിയിരുന്നു. നിലവിൽ ലഭ്യമായ വിവരപ്രകാരം ഇന്ത്യയുടെ പക്കൽ 120 – 140 ഇടയിൽ അണുവായുധ ശേഖരം ഉണ്ട്. പക്ഷെ ഇന്ത്യ പാരമ്പരാഗാതമായി സ്വീകരിച്ചു വരുന്ന സമീപനം ആദ്യം അണുവായുധം പ്രയോഗിക്കില്ല എന്ന നയം ആണ്. അതുകൊണ്ടു തന്നെ തിരിച്ചു പ്രയോഗിക്കാനുള്ള ശേഷിക്കാണ് ഇന്ത്യ കൂടുതൽ മുൻ‌തൂക്കം നൽകുന്നത്. ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ കൈവശം മിസൈലുകളിൽ ഘടിപ്പിച്ച 56 അണുവായുധങ്ങളും യുദ്ധ വിമാനങ്ങൾ വഴി വർഷിക്കാൻ കഴിയുന്ന 48 എണ്ണവും നേവിയുടെ കൈവശം 14 ആറ്റം ബോംബുകളും ഉണ്ട്.

പാക്കിസ്ഥാൻ ആദ്യമായി അണുപരീക്ഷണം നടത്തുന്നത് 28 May 1998 നാണ്. രണ്ടു ദിവസങ്ങൾ കൊണ്ട് അന്ന് 6 പരീക്ഷണങ്ങൾ ആണ് പാക്കിസ്ഥാൻ നടത്തിയത്. ഇന്ത്യ അണുവായുധ പരീക്ഷണം നടത്തിയതിനു മറുപടിയായിട്ടായിരുന്നു പാക്കിസ്ഥാൻ അണുവായുധ പരീക്ഷണം നടത്തിയത്. നിലവിൽ ലഭ്യമായ വിവരപ്രകാരം 140-150 ഇടയ്ക്കു അണുവായുധങ്ങൾ ഉണ്ട്. പാക്കിസ്ഥാന് ഇന്ത്യയെ പോലെ ആദ്യം ഉപയോഗിക്കില്ല എന്ന പ്രഖ്യാപിത നയം ഇല്ല. ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം പാകിസ്ഥാൻ്റെ കൈവശം മിസൈലുകളിൽ ഘടിപ്പിച്ച 86 അണുവായുധങ്ങളും യുദ്ധ വിമാനങ്ങൾ വഴി വർഷിക്കാൻ കഴിയുന്ന 36 എണ്ണവും നേവിയുടെ കൈവശം 8 ആറ്റം ബോംബുകളും ഉണ്ട്.

ആറ്റം ബോംബ് കൈവശം ഉള്ളത് കൊണ്ട് അത് ശത്രു രാജ്യത്തു ഇടാൻ കഴിയും എന്നില്ല. പക്ഷെ അത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്താകും ഫലം എന്ന് നോക്കാം. ഇന്ത്യയുടെ കൈവശം ഉള്ള അണുവായുധങ്ങൾ ആണ് കൂടുതൽ ശക്തമായത്. 20-60 കിലോ ടൺ വരെയുള്ള ആറ്റം ബോംബുകൾ ആണ് ഇന്ത്യയുടെ കൈവശം ഉള്ളത്. അതെ സമയം പാക്കിസ്ഥാന്റെ കൈവശം 25–40 കിലോ ടൺ വരെയുള്ള ആയുധങ്ങൾ ആണ് ഉള്ളത്.

ഒരു ആറ്റം ബോംബ് ഒരു സ്ഥലത്തു വീണാൽ ആദ്യം ഉണ്ടാകുന്നത് വെളുത്ത ഒരു തീ ഗോളം ആണ്. ഇത് കിലോമീറ്ററുകൾ അപ്പുറത്തു നിന്ന് പോലും കാണാൻ കഴിയുന്ന അത്ര ശക്തമായ വെളിച്ചം ആകും അപ്പോൾ ഉണ്ടാകുക. ഈ തീ ഗോളം അതിനു ചുറ്റും ഉള്ള എല്ലാത്തിനെയും ഭസ്മം ആക്കും. പാക്കിസ്ഥാന്റെ കൈവശം ഉള്ള ഒരു ആറ്റം ബോംബിന് ഏകദേശം 250 മീറ്റർ ചുട്ടവിൽ ഉള്ള എല്ലാത്തിനെയും ഭസ്മം ആക്കാൻ കഴിയും. അതേസമയം ഇന്ത്യയുടെ കൈവശം ഉള്ള ബോംബിന് 3oo മീറ്റർ ചുറ്റളവിൽ ഉള്ള സർവ്വതിനേയും ഭസ്മം ആക്കാനുള്ള ശേഷി ഉണ്ട്.

ഓരോ നഗരത്തിലും ആറ്റം ബോംബ് വീണാൽ ഉള്ള അനന്തര ഫലം.

ഡൽഹി 
കൊല്ലപ്പെടുന്നവരുടെ എണ്ണം:
2-3 ലക്ഷം
പരിക്ക് പറ്റുന്നവരുടെ എണ്ണം:
10-12 ലക്ഷം

ബോംബെ 

കൊല്ലപ്പെടുന്നവരുടെ എണ്ണം:
2-3 ലക്ഷം
പരിക്ക് പറ്റുന്നവരുടെ എണ്ണം:
10-12 ലക്ഷം

ജയ്‌പൂർ 
കൊല്ലപ്പെടുന്നവരുടെ എണ്ണം:
1-2 ലക്ഷം
പരിക്ക് പറ്റുന്നവരുടെ എണ്ണം:
4-5 ലക്ഷം

അഹമ്മദാബാദ്
കൊല്ലപ്പെടുന്നവരുടെ എണ്ണം:
1-2 ലക്ഷം
പരിക്ക് പറ്റുന്നവരുടെ എണ്ണം:
4-5 ലക്ഷം

ഇസ്ലാമാബാദ് 
കൊല്ലപ്പെടുന്നവരുടെ എണ്ണം:
3-4 ലക്ഷം
പരിക്ക് പറ്റുന്നവരുടെ എണ്ണം:
10-12 ലക്ഷം

കറാച്ചി
കൊല്ലപ്പെടുന്നവരുടെ എണ്ണം:
5-6 ലക്ഷം 
പരിക്ക് പറ്റുന്നവരുടെ എണ്ണം:
10-15 ലക്ഷം

ലാഹോർ 
കൊല്ലപ്പെടുന്നവരുടെ എണ്ണം:
2-3 ലക്ഷം
പരിക്ക് പറ്റുന്നവരുടെ എണ്ണം:
10-12 ലക്ഷം

ഇത് മാത്രമാകില്ല ഒരു അണുവായുധ യുദ്ധത്തിന്റെ പരിണിത ഫലം. International Physicians for the Prevention of Nuclear War കണക്കുമായി പ്രകാരം ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉണ്ടാകുന്ന യുദ്ധം ലോകത്തെ ആകമാനം തന്നെ ബാധിക്കും. 5 മില്ല്യൻ ടൺ പൊടിപടലം ഇതുമൂലം അന്തരീക്ഷത്തിന്റെ ഔട്ടർ ലെയറിൽ എത്തും. ഇത് സൂര്യ കിരണങ്ങളെ തടയുകയും ഭൂമിയിലെ താപനിലയിൽ 1.3 ഡിഗ്രിയിൽ വരെ കുറയ്ക്കും ചെയ്യും. കൂടാതെ ഇത് ആഗോള താപനിലയെ തന്നെ ദോഷകരമായി ബാധിക്കും. അമേരിക്കയുടെയും ചൈനയുടെയും ഉൾപ്പടെ വിളകളെ ഇത് ദോഷകരമായി ബാധിക്കും. 18% മുതൽ 20% ശതമാനം വരെ ആഗോളതലത്തിൽ ഉള്ള കാർഷിക വിള ലഭ്യതയെ ഇത് കുറയ്ക്കും. ലോകം തന്നെ പട്ടിണിയിലേക്ക് പോയേക്കാം. ചുരുക്കി പറഞ്ഞാല്‍ ലോകത്തെ തന്നെ നിശിപ്പിക്കുന്ന ഒന്നാകും അത്തരം ഒരു യുദ്ധം.