ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ സംഭവം; വെടിവച്ചിട്ടതെന്ന അവകാശവാദവുമായി പാകിസ്ഥാന്‍

single-img
27 February 2019

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണത് തങ്ങൾ വെടിവച്ചിട്ടതാണെന്ന് അവകാശവാദം ഉന്നയിച്ച് പാകിസ്സഥാൻ.  ബുദ്ഗാമില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതികത്തകരാണ് കാരണമെന്നാണ് ഇന്ത്യ നൽകുന്ന സൂചന.

ബുദ്ഗാമിലെ ഗരെന്റ് കലന്‍ ഗ്രാമത്തില്‍ രാവിലെ പത്തരയോടെയാണ് വിമാനം തകര്‍ന്നുവീണത്. രണ്ടു പൈലറ്റുമാര്‍ അടക്കം മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളെ പാക് സൈന്യം വെടിവച്ചിട്ടതായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.

ഒരു വിമാനം അധിനിവേശ കശ്മീരിലാണ് വീണതെന്നും ട്വീറ്റില്‍ പറയുന്നു. ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തതായും അവകാശവാദമുണ്ട്