പഠിക്കാതെ പാകിസ്ഥാൻ, പഠിപ്പിക്കാനുറച്ച് ഇന്ത്യ: രജൗരിയിൽ ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാൻ്റെ അ​ഞ്ച് സൈ​നി​ക പോ​സ്റ്റു​ക​ൾ ഇന്ത്യ തകർത്തു

single-img
27 February 2019

ഇന്ത്യ- പാക് അ​തി​ർ​ത്തി​യി​ലെ രജൗരിയിൽ 15 ഇട​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ൻ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി. ഭീ​ക​ര താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ത്യ ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെയാണ് വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി പാ​കി​സ്ഥാ​ൻ രംഗത്തെത്തിയത്.

സം​ഭ​വ​ത്തി​ൽ അ​ഞ്ച് ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് നി​സാ​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പാ​ക് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഞ്ച് പാ​ക് സൈ​നി​ക പോ​സ്റ്റു​ക​ൾ ത​ക​ർ​ത്തെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ഗ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ര​ജൗ​രി​യി​ലെ ഗ്രാ​മീ​ണ​രെ മ​റ​യാ​ക്കി​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.