ഓരോ മിറാഷ് പോർ വിമാനങ്ങളോടൊപ്പം ഡ്യൂപ് വിമാനവും പറന്നുയർന്നു; വഴിതിരിഞ്ഞു പറന്ന ഡ്യൂപിൻ്റെ കൂടെ പാക് റഡാറുകളും പോയി: അബദ്ധം മനസ്സിലായപ്പോൾ ഭീകരകേന്ദ്രങ്ങൾ ചാമ്പലായിക്കഴിഞ്ഞിരുന്നു

single-img
27 February 2019

പാകിസ്ഥാനെ മാ​​​ത്ര​​​മ​​​ല്ല പാകിസ്ഥാൻ്റെ ചാ​​​ര​​​ക്ക​​​ണ്ണു​​​ക​​​ളാ​​​യ റ​​​ഡാ​​​റു​​​ക​​​ളെ​​​യും ഉപഗ്രഹങ്ങളെയും ഇന്ത്യൻ വ്യോമസേന പാക് മണ്ണിൽ കഴിഞ്ഞ ദിവസം സംഹാരതാണ്ഡവമാടിയത്. നി​​​ര​​​വ​​​ധി മി​​​റാ​​​ഷു​​​ക​​​ളും അ​​​ക​​​ന്പ​​​ടി​​​വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​ല താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും നി​​​ന്നു പ​​​റ​​​ന്ന് പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും തി​​​രി​​​ക്കുകയായിരുന്നു. രാത്രിയിൽ ഇ​​​വ​​​യെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന റ​​​ഡാ​​​റു​​​ക​​​ൾ​​​ക്കും ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ​​​ക്കും പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെയാണ് അ​​​വ ദി​​​ശ മാ​​​റ്റി​​​മാ​​​റ്റി പ​​​റ​​​ന്നത്.

50കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ദൂ​​​ര​​​ത്തി​​​ൽ പാ​​​കിസ്ഥാ​​​ൻ്റെ മ​​​ണ്ണി​​​ലേ​​​ക്ക് ക​​​ട​​​ന്നു​​​ചെ​​​ന്ന മി​​​റാ​​​ഷു​​​ക​​​ൾ പു​​​റ​​​പ്പെ​​​ട്ട​​​ത് ജ​​​മ്മു-​​​കാ​​ശ്മിരിലോ പ​​​ഞ്ചാ​​​ബി​​​ലോ നി​​​ന്നാ​​​യി​​​രു​​​ന്നി​​​ല്ല എന്നുള്ളതായിരുന്നു കൗതുകകരം. യു​​​പി, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വിമാനത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​വ പാകിസ്ഥാൻ മണ്ണിലേക്കു കുതിച്ചത്.

കൂ​​​ടു​​​ത​​​ൽ എ​​​ണ്ണം വി​​​മാ​​​ന​​​ങ്ങ​​​ളെ നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ ബോം​​​ബിം​​​ഗി​​​ന് പോ​​​യ​​​ വിമാനങ്ങൾ  പാ​​​ക് റ​​​ഡാ​​​റുകളുടെ ക​​​ണ്ണി​​​ൽ പെ​​​ട്ടി​​​ല്ല. ഒ​​​രു ​ഡ​​​സ​​​ൻ മി​​​റാ​​​ഷു​​​ക​​​ളും വേ​​​റേ കു​​​റേ വി​​​മാ​​​ന​​​ങ്ങ​​​ളും പ​​​റ​​​ന്നു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും ചു​​​രു​​​ക്കം എ​​​ണ്ണ​​​മേ പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കും പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലേ​​​ക്കും പോ​​​യു​​​ള്ളൂ. മറ്റുള്ള വിമാനങ്ങളെ ചുറ്റിത്തിരിഞ്ഞായിരിുന്നു റഡാറുകളുടെ നിരീക്ഷണം.

പാക് മണ്ണിലേക്ക് ആക്രമണത്തിനായി പോയ ഓരോ മിറാഷ് വിമാനത്തിനും ഓ​​​രോ ഡ്യൂ​​​പ് കൂ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.  ഒരുമിച്ചു പറന്നു പൊങ്ങിയ വിമാനങ്ങൾ നി​​​ശ്ചി​​​ത ദൂ​​​രം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ വേർപിരിയുകയായിരുന്നു. ഡ്യൂ​​​പ് വേ​​​റേ വ​​​ഴി​​​ക്കു പോ​​​യി. ഡ്യൂപ്പുകൾക്കൊപ്പം റ​​​ഡാ​​​റും പി​​​ന്നാ​​​ലെ പോ​​​യി.

ആക്രമണം ആ​​​സൂ​​​ത്ര​​​ണം നടത്തിയത് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ നോ​​​ർ​​​ത്തേ​​​ൺ ക​​​മാ​​​ൻ​​​ഡാ​​​യിരുന്നുഴ  എന്നാൽ വി​​​മാ​​​ന​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ട്ട​​​ത് മ​​​ധ്യ, പ​​​ശ്ചി​​​മ ക​​​മാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നുമായിരുന്നു. ഇത്തരത്തിൽ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളിലൂടെയാണ് ഇന്ത്യ-പാകിസ്താൻ മണ്ണിൽ നാശംവിതച്ചത്.