വന്നത് മൂന്നെണ്ണം, തിരിച്ചു പോയത് രണ്ടെണ്ണം; അതിർത്തി ലംഘിച്ച ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു

single-img
27 February 2019

വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​നം ഇ​ന്ത്യ വെ​ടി​വ​ച്ചി​ട്ടു  എ​ഫ്-16 വി​മാ​ന​മാ​ണ് ഇ​ന്ത്യ വീ​ഴ്ത്തി​യ​ത്. ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൂ​ന്ന് പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​തി​ർ​ത്തി ലം​ഘി​ച്ച് ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് പാ​ക് വി​മാ​നം തകർന്നത്. നൗ​ഷേ​ര​യി​ൽ പാ​ക് ബോം​ബാ​ക്ര​മ​ണ​ത്തി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​രു​ന്നു.

പാക് സൈന്യത്തിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളുടെ മേധാവിമാരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ സൈനിക മേധാവിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, റോ, ഇന്റലിജന്‍സ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.