ഗോഎയര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

single-img
27 February 2019

ഭുവനേശ്വറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ഗോ എയറിന്റെ ജി8 761 വിമാനമാണ് കഴിഞ്ഞദിവസം ആകാശച്ചുഴിയില്‍പ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന മോശം കാലാവസ്ഥയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെടാന്‍ കാരണമായത്.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ലെന്നും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയെന്നും ഗോഎയര്‍ അറിയിച്ചു. നിസാര പരിക്കേറ്റ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ചികിത്സതേടിയെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.