‘ദിലീപിന് അവാര്‍ഡ് കിട്ടരുതെന്ന് ആര്‍ക്കാണ് വാശി?; അവാര്‍ഡ് കിട്ടാതിരിക്കാന്‍ പിന്നില്‍ കളിക്കുന്നത് ആരാണ്?; ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ പുതിയ വിവാദം ഉയര്‍ത്തി ദിലീപ് ആരാധകര്‍

single-img
27 February 2019

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ പുതിയ വിവാദത്തിനും തുടക്കമായി. അവാര്‍ഡ് പ്രഖ്യാപനത്തില്‍ ദിലീപിനെയും കമ്മാരസംഭവത്തെയും ജൂറി തഴഞ്ഞുവെന്നാണ് പ്രധാന ആരോപണം. സംസ്ഥാന ജൂറിക്കെതിരായും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാര്‍ ബീന പോളിനുമെതിരായി കടുത്ത ആരോപണങ്ങളുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ് പങ്കിട്ടത്. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ജയസൂര്യക്കും സൗബിനും പങ്കിട്ട് നല്‍കാന്‍ ജൂറി തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതം അവിസ്മരണമീയമാക്കിയ ക്യാപ്റ്റനും ട്രാന്‍സ്‌ജെണ്ടറിന്റെ ജീവിതം പകര്‍ത്തിയ മേരിക്കുട്ടിയും ജയസൂര്യക്ക് തുണയായി. സുഡാനിയിലെ ഫുട്‌ബോള്‍ ടീം മാനേജര്‍ മജീദാണ് സൗബിനെ നേട്ടത്തിനിയാക്കിയത്. ജോസഫിലൂടെ അവസാനറൗണ്ട് വരെ മികച്ച മത്സരം കാഴ്ചവെച്ച ജോജു ജോര്‍ജ്ജ് മികച്ച സ്വഭാവ നടനായി.

എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ എന്താണ് അഭിനയത്തിന്റെ മാനദണ്ഡം എന്ന് ദിലീപ് ആരാധകര്‍ ചോദിക്കുന്നു.
ദിലീപ് ഓണ്‍ലൈന്‍ പേജില്‍ ഇതു സംബന്ധിച്ചു വന്ന ആരോപണം ഇപ്രകാരമാണ്.