സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

single-img
27 February 2019

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി. ഷരീഫ് എസ് സംവിധാനം ചെയ്ത ‘കാന്തന്‍ ദ് ലവര്‍ ഓഫ് കളര്‍’ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

‘ജോസഫ്’ എന്ന ചിത്രത്തിലെ മനോഹര പ്രകടനം ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സമ്മാനിച്ചു. സാവിത്രി ശ്രീധരനാണ് മികച്ച സ്വഭാവ നടി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നേടി.

സംവിധായകന്‍ ശ്യാമപ്രസാദ് (സണ്‍ഡേ)

തിരക്കഥ സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

പശ്ചാത്തല സംഗീതം: ബിജിബാല്‍

ഗായകന്‍: വിജയ് യേശുദാസ്

ഗായിക: ശ്രേയാ ഘോഷാല്‍

ഗാനരചന: ഹരിനാരായണന്‍

ബാലതാരം : മാസ്റ്റര്‍ വിധു

മികച്ച ചിത്രം : കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍

ജനപ്രിയ ചിത്രം : സുഡാനി ഫ്രം നൈജീരിയ

ചിത്രസംയോജകന്‍ അരവിന്ദ് മന്മദന്‍ (ഒരു ഞായറാഴ്ച)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) സ്‌നേഹ (ലില്ലി)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) ഷമ്മി തിലകന്‍ …

മികച്ച നവാഗത സംവിധായകന്‍ സക്കരിയ മുഹമ്മദ്

ശബ്ദമിശ്രണം ഷിനോയ് ജോസഫ്

മികച്ച ചലച്ചിത്ര ഗ്രന്ഥം മലയാള സിനിമ പിന്നിട്ട വഴികള്‍

പ്രത്യേക ജൂറി പരാമര്‍ശം സനല്‍കുമാര്‍ ശശിധരന്‍

കലാമൂല്യമുള്ള ചിത്രംസുഡാനി ഫ്രം നൈജീരിയ