കിട്ടിയത് വാങ്ങി മിണ്ടാതിരുന്നോളൂ; ഇ​ന്ത്യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് പാ​കി​സ്ഥാ​ന് അ​മേ​രി​ക്കയുടെ മുന്നറിയിപ്പ്

single-img
27 February 2019

ഇ​ന്ത്യ​യ്ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് പാകി​സ്ഥാ​ന് അ​മേ​രി​ക്കയുടെ മുന്നറിയിപ്പ്. ഇ​ന്ത്യ​യോ​ടും പാ​ക്കി​സ്ഥാ​നോ​ടും സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മൈ​ക്ക് പോം​പി​യോ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പാ​ക് മ​ണ്ണി​ലെ ഭീ​ക​ര​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മേ​ഖ​ല​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മൈ​ക്ക് പോം​പി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൊ​വ്വാ​ഴ്ച രാത്രി  പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തിയിരുന്നു. ഇ​തേ​തു​ട​ർ​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി നൽകി. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.