നടി വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍; സഹായമഭ്യര്‍ഥിച്ച് സഹോദരി

single-img
26 February 2019

തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടി വിജയലക്ഷ്മി ആശുപത്രിയില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ മല്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍. മോഹന്‍ലാല്‍ ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദേവദൂതനില്‍ ഒരു പ്രധാനവേഷത്തില്‍ വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

നടിയുടെ ചികിത്സയ്ക്കായി സിനിമാ മേഖലയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സഹോദരി ഉഷാ ദേവി പറഞ്ഞു. അമ്മയുടെ ചികിത്സക്കായി കൈയിലുണ്ടായിരുന്ന പണം ചിലവായെന്നും അവര്‍ പറഞ്ഞു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിജയലക്ഷ്മി സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നതെന്നും സഹോദരി വ്യക്തമാക്കി.

1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.