നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്‍; വീഡിയോ വൈറല്‍

single-img
26 February 2019

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. മുംബൈ മലാഡ് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടുപോയ യുവതി ട്രാക്കിലേക്ക് വീഴാന്‍ പോവുകയായിരുന്നു. ഇതുകണ്ട യാത്രക്കാരിന്‍ ഒരാള്‍ യുവതിയെ വേഗം താങ്ങിയെടുത്തു. യാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തില്‍ നിന്നും യുവതി രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. നിമിഷനേരത്തെ ഭാഗ്യം കൊണ്ട് യുവതി രക്ഷപെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.