ഇന്ത്യ തകർത്തത് അമേരിക്ക ബിൻ ലാദനെ വധിച്ച സൈനിക താവളത്തിന് അടുത്തുള്ള തീവ്രവാദ പരിശീലന കേന്ദ്രം

single-img
26 February 2019

ഇന്ത്യ ഇന്ന് രാവിലെ തകർത്തത് അമേരിക്ക ബിൻ ലാദനെ വധിച്ച സൈനിക താവളത്തിനു അടുത്തുള്ള തീവ്രവാദ പരിശീലന കേന്ദ്രമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ അബോട്ടാബാദിലെ സൈനിക താവളത്തിനടുത്താണ് ഒസാമ ബിൻ ലാദൻ ഒളിച്ചു താമസിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഖൈബർ പക്ത്തൂൺ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ബാലാക്കോട്ടിലാണ് ഇന്ത്യ ഇന്ന് തകർത്ത തീവ്രവാദ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് അബോട്ടാബാദിന് കേവലം 60 കിലോമീറ്റർ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ജെയിഷേ മൊഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന കേന്ദ്രമാണ് ഇന്ന് തകർത്തത്.

മൂന്നോ നാലോ വ്യോമനസേന താവളങ്ങളിൽ നിന്നുമാണ് ഈ 12 വിമാനങ്ങളും പറന്നുയർന്നത്. അവസാന നിമിഷം വരെ ആക്രമണത്തിന്റെ സൂചന പാക്കിസ്ഥാനാണ് നല്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കൂടാതെ ഇന്ത്യയുടെ അത്യാധുനിക റാഡാർ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന AWACS വിമാനങ്ങൾ ഇന്നലെ രാത്രി മുതൽ തന്നെ പാക്കിസ്ഥാന്റെ വഴിമസേനനയെ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.

ബോംബാക്രമണത്തിൽ 200-300 തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണു ലഭിക്കുന്ന വിവരം. ഏകദേശം 1000 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് തീവ്രവാദി കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവെന്ന് നേരത്തേ പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും, എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പാക് സൈനിക വക്താവ് പറയുന്നത്. അതിനു പിപിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.