അടികിട്ടി; തിരിച്ചടിക്കും: ഒടുവിൽ ഇ​ന്ത്യ​യു​ടെ മി​ന്ന​ലാ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് പാ​കി​സ്ഥാ​ൻ

single-img
26 February 2019

ഒഴിഞ്ഞു മാറലിനൊടുവിൽ ഇ​ന്ത്യ​യു​ടെ മി​ന്ന​ലാ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ച് പാ​കി​സ്ഥാ​ൻ. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മുഹമ്മ​ദ് ഖു​റേ​ഷി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. പാ​കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ആ​ദ്യ​മാ​യാ​ണ് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​ന്ന​ത്.

ഇ​ന്ത്യ ഇ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ ലോ​ക​ത്തോ​ട് പാ​കി​സ്ഥാ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന് അ​വ​ർ അ​ത് ചെ​യ്തി​രി​ക്കു​ന്നു-​ഖു​റേ​ഷി പ​റ​ഞ്ഞു.ഇ​തി​ന് പാ​കി​സ്ഥാ​ൻ തി​രി​ച്ച​ടി ന​ൽ​കുമെന്നും ഖുറേഷി പറഞ്ഞു.  സ്വ​യം പ്ര​തി​രോ​ധ​ത്തി​നു പാ​ക്കി​സ്ഥാ​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും ഷാ ​ഖു​റേ​ഷി അ​റി​യി​ച്ചു.

ഇ​തി​നി​ടെ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അ​ടി​യ​ന്ത​ര കാ​ബി​ന​റ്റ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ മി​ന്ന​ലാ​ക്ര​മ​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​ണ് യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.