സച്ചിന്റെ 10 പുഷ്അപ്പ്; പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കായി സമാഹരിച്ചത് 15 ലക്ഷം

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. മാരത്തണും പുഷ്അപ്പ് ചലഞ്ചുമാണ് ധനസമാഹരണത്തിനായി സംഘടിപ്പിച്ചിരുന്നത്.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ്അപ്പ് എടുക്കുകയും ചെയ്തു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിന്‍ മുന്നോട്ടു വെച്ചത്. ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കൊപ്പം സച്ചിനും പുഷ്അപ്പ് എടുത്തു.