മത്സരത്തിനിടെ നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയ രോഹിത് ശര്‍മയെ അവഗണിച്ച് കോലിയും ജസ്പ്രീത് ബുംറയും: വീഡിയോ പുറത്ത്

single-img
26 February 2019

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ ബുംറയുടെ 19ാം ഓവറിലായിരുന്നു വൈസ് ക്യാപ്റ്റന്‍ രോഹിത് വെറും കാഴ്ചക്കാരനായി മാറിയ സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 19ാം ഓവറില്‍ ബുംറയ്ക്ക് നിര്‍ദേശം നല്‍കാനെത്തിയതായിരുന്നു രോഹിത്.

ഇതിനിടെ ബുംറയും വിരാട് കോലിയും തമ്മില്‍ കാര്യമായ ചര്‍ച്ച നടത്തി ഫീല്‍ഡിന് നിര്‍ദേശം നല്‍കുന്നത് വീഡിയോയില്‍ കാണാം. ചര്‍ച്ചയ്ക്കിടെ അടുത്തുള്ള രോഹിത്തിനെ ഇരുവരും പാടെ അവഗണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കോലിയും ബുംറയും രണ്ടുവഴിക്ക് പിരിഞ്ഞപ്പോഴും അല്‍പനേരം ആലോചിച്ച് നിന്നശേഷമാണ് രോഹിത് ഫീല്‍ഡിങ് സ്ഥാനത്തേക്ക് മടങ്ങുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്.

മത്സരം ഇന്ത്യ മൂന്നു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിന് 126 റണ്‍സെടുത്തപ്പോള്‍ അവസാന പന്തില്‍ ഓസീസ് വിജയത്തിലെത്തി.

https://twitter.com/Secret_Saanta/status/1099911214673551360