നിങ്ങൾ ധെെര്യമായി ഉറങ്ങിക്കോളൂ, ഞങ്ങൾ ഉണർന്നിരിപ്പുണ്ട്: സ്വന്തം ജനങ്ങൾക്കു പാകിസ്ഥാൻ്റെ അറിയിപ്പു വന്നു മണിക്കൂറുകൾക്കകം ആക്രമണം നടത്തി ഇന്ത്യ

single-img
26 February 2019

ഞങ്ങൾ ഉണർന്നിരിപ്പുണ്ട്, നിങ്ങൾ സുഖമായി ഉറങ്ങിക്കോളു എന്ന സന്ദേശം പാകിസ്ഥാനിലെ ജനങ്ങൾക്കു നൽകിയ പാക് പട്ടാളം കുറച്ചുസമയത്തിനുള്ളിൽ കേട്ടത് ഇന്ത്യൻ എയർഫോഴ്സ് പാകിസ്ഥാൻ തൂത്തു തുടച്ച വാർത്ത. പാകിസ്ഥാൻ ഡിഫൻസിൻ്റെ അനൗദ്യോഗിക ട്വിറ്റർ പേജിൽ നിന്നുമാണ് കഴിഞ്ഞ ദിവസം രാത്രി ജനങ്ങൾക്കു സന്ദേശം എത്തിയത്. എന്നാൽ പ്രസ്തുത സന്ദേശം എത്തി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യ ആക്രമണം നടത്തുകയായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഇന്ത്യൻ കൊല്ലപ്പെട്ടിരുന്നു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലെ രണ്ടാമനാണ് കൊല്ലപ്പെട്ട യൂസഫ് അസ്ഹർ. കാണ്ഡഹാർ വിമാന റാഞ്ചലിൻ്റെ മുഖ്യ സൂത്രധാരൻ കൂടിയായിരുന്നു യൂസഫ് അസ്ഹർ.

പുലര്‍ച്ചെ അംബാല വ്യോമതാവളത്തില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ പുറപ്പെട്ട് ്ആക്രമണം നടത്തിയത്.  അര മണിക്കൂറോളമാണ് ആക്രമണം നീണ്ടത്. സുരക്ഷിതമായി യുദ്ധവിമാനങ്ങളെല്ലാം തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.

ഉപയോഗിച്ചത് 12 മിറാഷ് വിമാനങ്ങള്‍. മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തില്‍ കൃത്യതയോടെ എത്തിക്കാവുന്ന ലേസര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ തകര്‍ത്തത്.