പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യാക്രമണത്തിൽ 25 നേതാക്കൾ ഉൾപ്പടെ 350 തീവ്രവാദികൾ കൊല്ലപ്പെട്ടൂ

single-img
26 February 2019

ഇന്ന് രാവിലെ പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഉൾപ്പടെ 350 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിലെ ഏറ്റവും വലിയ തീവ്രവാദ പരിശീലന കേന്ദ്രത്തിനു നേരെയാണ് ഇന്ന് ഇന്ത്യൻ വ്യോമസേനാ പുലർച്ചെ ആക്രമണം നടത്തിയത്.

ജയ്ഷെ മുഹമ്മദും ലക്ഷര്‍-ഇ-തൊയ്ബയും ചേർന്ന് നടത്തുന്ന തീവ്രവാദ പരിശീലന കേന്ദ്രമായിരുന്നു ബലാക്കോട്ടിലേത്. നൂറുകണക്കിന് തീവ്രവാദികളെയാണ് ഇവിടെ ഐ എസ് ഐയുടെ സഹായത്തോടെ ജയ്ഷെ മുഹമ്മദും ലക്ഷര്‍-ഇ-തൊയ്ബയും ചേർന്ന് തയാറാക്കിയിരുന്നത്. പുൽവാമയിലെ 40 സി സർ പി എഫ് ജവാന്മാരുടെ മരണത്തിനിടക്കിയ തീവ്രവാദി ആക്രണം നടത്തിയ ഭീകരവാദിക്കും ഇവിടെ നിന്നായിരുന്നു പരിശീനം നൽകിയിരുന്നത്.

ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.