രാജ്യം സുരക്ഷിത കരങ്ങളിലെന്ന് മോദി

single-img
26 February 2019

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ തലകുനിക്കാനും തകരാനും അനുവദിക്കില്ല. 2014 ലെ പിന്തുണ ഒരിക്കല്‍ക്കൂടി നല്‍കണമെന്നും മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അഭ്യര്‍ത്ഥിച്ചു. സൈനികരുടെ വീര്യം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യത്തിന്റെ തിരിച്ചടി സ്ഥിരീകരിച്ച പ്രസംഗമായിരുന്നു മോദിയുടേത്.

‘ഈ മണ്ണിനെ തൊട്ട് സത്യം ചെയ്യുന്നു. ഈ രാജ്യത്തെ ഇല്ലാതാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാന്‍ ആരെയും അനുവദിക്കില്ല. രാജ്യം തല കുനിക്കാന്‍ അനുവദിക്കില്ല. ഇത് ഭാരതംബയോടുള്ള എന്റെ വാക്കാണ്. ഭാരതത്തിന്റെ മഹിമ ഞാന്‍ സംരക്ഷിക്കും. സൈന്യത്തിനും ഇന്ത്യന്‍ ജനതയ്ക്കും ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നു’. മോദി പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ പാക് ഭീകര ക്യാമ്പുകളുടെ നേരെ മിന്നലാക്രമണം നടത്തിയത്. അത്യാധുനിക മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ജെയ്‌ഷെ ക്യാമ്പുകളും കണ്‍ട്രോള്‍ റൂമുകളും വ്യോമസേന ആക്രമണത്തില്‍ തകര്‍ത്തു.