തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തെ വകവയ്ക്കാതെ പോരാടി വിജയം വരിച്ചു; മലയാളിയായ മേജർ കൃഷ്ണകുമാറിന് ധീരതയ്ക്കുള്ള സേനാ മെഡൽ

single-img
26 February 2019

ഇന്ത്യൻ കരസേനയുടെ രാഷ്ട്രീയ റൈഫിൾസ് പത്തൊമ്പതാം ബറ്റാലിയനിലെ മേജർ കൃഷ്ണകുമാറിനെ ധീരതയ്ക്കുള്ള സേനാ മെഡൽ സമ്മാനിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അൽവാറിലെ  ദക്ഷിണ പശ്ചിമ കമാൻഡർ നടന്ന ചടങ്ങിൽ വച്ചാണ് സേനാ മെഡൽസമ്മാനിച്ചത്.

ജമ്മു കാശ്മീരിലെ അനന്തനാഗ് വില്ലേജിൽ തീവ്രവാദികളെ നേരിടുന്നതിന് നിയോഗിച്ച സംഘത്തിൻ്റെ തലവനായിരുന്നു മേജർ കൃഷ്ണകുമാർ.  രൂക്ഷമായ പോരാട്ടത്തിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ വകവയ്ക്കാതെ അവരെ നേരിടുകയും അവരെ ഉന്മൂലനം ചെയ്ത് ലക്ഷ്യത്തിൽ എത്തുകയും ചെയ്തതിനാണ് സേനയുടെ ആദരം.

ദക്ഷിണ പശ്ചിമ കമാൻഡ് മേധാവി ജനറൽ ചെറിഷ് മാത്സനാണ് കൃഷ്ണകുമാറിന്  ബഹുമതി സമ്മാനിച്ചത്.