സൈബർ ആക്രമണം പാർട്ടി ചെലവിൽ വേണ്ട; സോഷ്യൽ മീഡിയ ഇടപെടലിൽ കോൺഗ്രസ് പ്രവർത്തകർക്ക് മൂക്ക് കയറുമായി കെപിസിസി

single-img
26 February 2019

കെ.ആ​ർ മീ​ര​ക്കെ​തി​രെ വിടി ബ​ൽ​റാം എം​എ​ൽഎ​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​മ​ർ​ശി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തിൽ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും സോഷ്യൽ മീഡിയ ഇടപ്പെടലിൽ നിയന്ത്രണമേർപ്പെടുത്തി കെപിസിസി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ല യു​വ​നേ​താ​ക്ക​ൾ നേ​ര​ത്തേ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ചിരുന്നു.  ഇതിനുപിന്നാലെ മറ്റുള്ളവർക്ക് നേരെയും പരാമർശങ്ങൾ രൂക്ഷമായതോടെയാണ് കെപിസി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ രംഗത്തെത്തിയത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ നേ​താ​ക്ക​ൾ, ഭാ​ര​വാ​ഹി​ക​ൾ, വ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ അ​നു​വ​ർ​ത്തി​ക്കേ​ണ്ട സാ​മാ​ന്യ നി​യ​മ​ങ്ങ​ളും മ​ര്യാ​ദ​ക​ളും ന​ട​പ്പി​ൽ​വ​രു​ത്താ​ൻ കെ​പിസിസി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​നെ അ​ടി​യ​ന്ത​ര​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പോ ദു​ഷ്​​പ്പേ​രോ ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന്​ സൈ​ബ​ർ​രം​ഗ​ത്ത് സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

സൈ​ബ​ർ രാ​ഷ്​​ട്രീ​യ​ത്തി​ൽ ആ​രോ​ഗ്യ​ക​ര​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​മു​ള്ള  പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്ത​ണം. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യോ നേ​താ​വി​നെ​യോ അ​പ​മാ​നി​ക്കാ​നോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നോ ഉ​ള്ള ശ്ര​മ​ങ്ങ​ളെ നേ​തൃ​ത്വം ഗൗ​ര​വ​പൂ​ർ​വം കാ​ണും, ഉ​ട​ൻ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കുമെന്നും നിർദ്ദേശങ്ങളിലുണ്ട്.

പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ഹാ​ൻ​ഡി​ൽ, പേ​ജ്​ എ​ന്നി​വ​യി​ൽ ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ അം​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​നു​വാ​ദ​മി​ല്ലാ​തെ പോ​സ്​​റ്റി​ങ്​ ന​ട​ത്ത​രു​ത്. കെപിസി.സി മു​ത​ൽ ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​വ​രെ​യു​ള്ള​വ​ർ, കെപിസിസി അം​ഗീ​കൃ​ത സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ഓ​ഫി​സ് ഭാ​ര​വാ​ഹി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ എ​ല്ലാ​വ​ർ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശം ബാ​ധ​ക​മാ​യി​രി​ക്കുമെന്നും  കെപിസിസി അറിയിച്ചിട്ടുണ്ട്.

എന്നാൽ  സ്വ​കാ​ര്യ പേ​ജി​ലും ഹാ​ൻ​ഡി​ലി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പോ​സ്​​റ്റു​ക​ൾ വ്യ​ക്തി​പ​ര​മാ​യി​രി​ക്കു​മെ​ന്നും  നിർദേശത്തിൽ പറയുന്നു.