വ്യോമസേനയുടെ പ്രത്യാക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ നട്ടെല്ല് തകര്‍ന്നു; പുല്‍വമയില്‍ തീവ്രവാദി ആക്രമണത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദി നേതാവ് മസൂദ് അസ്ഹറിൻ്റെ സഹോദരനും ഭാര്യാ സഹോദരനും കൊല്ലപ്പെട്ടൂ

single-img
26 February 2019

ഇന്ന് രാവിലെ പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിൻ്റെ സഹോദരന്‍ മൗലാന തൽഹാ സൈഫും ഭാര്യ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഉൾപ്പടെ 300 തീവ്രവാദികൾ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ.

ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിൻ്റെ ഭാര്യ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ആയിരുന്നു ബലാക്കോട്ടിലേ തീവ്രവാദ പരിശീലന കേന്ദ്രത്തിന്റെ തലവൻ. ഇവർ രണ്ടു പേരും ഇന്ത്യ ആക്രമണം നടത്തുന്ന സമയത്തു ബലാക്കോട്ടിലേ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നാണു ലഭിക്കുന്ന വിവരം.

ജയ്ഷെ മുഹമ്മദും ലക്ഷര്‍-ഇ-തൊയ്ബയും ചേർന്ന് നടത്തുന്ന തീവ്രവാദ പരിശീലന കേന്ദ്രമായിരുന്നു ബലാക്കോട്ടിലേത്. നൂറുകണക്കിന് തീവ്രവാദികളെയാണ് ഇവിടെ ഐ എസ് ഐയുടെ സഹായത്തോടെ ജയ്ഷെ മുഹമ്മദും ലക്ഷര്‍-ഇ-തൊയ്ബയും ചേർന്ന് തയാറാക്കിയിരുന്നത്. പുൽവാമയിലെ 40 സി സർ പി എഫ് ജവാന്മാരുടെ മരണത്തിനിടക്കിയ തീവ്രവാദി ആക്രണം നടത്തിയ ഭീകരവാദിക്കും ഇവിടെ നിന്നായിരുന്നു പരിശീനം നൽകിയിരുന്നത്.

ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഫ്രെഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ മിറാഷാണ് വഹിക്കുന്നത്. 1999 ല്‍ ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്.